Friday, August 17, 2012


ശുചിത്വ ദിനാചരണം  - അവാര്‍ഡുകള്‍ വിതരണം ചെയ്തു 

      2012 ജൂലൈ 11 ന് നടന്ന മടിക്കൈ ഗ്രാമപഞ്ചായത്ത് തല ശുചിത്വ ദിനാചരണത്തോടനുബന്ധിച്ച്  മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച വാര്‍ഡ്‌ തല ആരോഗ്യശുചിത്വ കമ്മിറ്റി, സ്കൂള്‍, അംഗണ്‍വാടി, കുടുംബശ്രീ എ.ഡി.എസ്. എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ 2012 ആഗസ്ത് 16 ന് മടിക്കൈ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ വെച്ച്  വിതരണം ചെയ്തു. മികച്ച   വാര്‍ഡ്‌ തല ആരോഗ്യശുചിത്വ കമ്മിറ്റിക്കുള്ള അവാര്‍ഡ് ഒന്നാം വാര്‍ഡ്‌ ആരോഗ്യ ശുചിത്വ കമ്മിറ്റിയും സ്കൂളിനുള്ള അവാര്‍ഡ് മലപ്പച്ചേരി ഗവ.എല്‍.പി. സ്കൂളും അംഗണ്‍വാടിക്കുള്ള അവാര്‍ഡ് കാനത്തുമൂല അംഗണ്‍വാടിയും കുടുംബശ്രീ എ.ഡി.എസിനുള്ള അവാര്‍ഡ് ഒന്നാം വാര്‍ഡ്‌ കുടുംബശ്രീ എ.ഡി.എസും ഏറ്റുവാങ്ങി. 

മികച്ച   വാര്‍ഡ്‌ തല ആരോഗ്യ ശുചിത്വ കമ്മിറ്റിക്കുള്ള അവാര്‍ഡ് ഒന്നാം വാര്‍ഡ്‌ ആരോഗ്യ ശുചിത്വ കമ്മിറ്റിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണന്‍  സമ്മാനിക്കുന്നു.


മികച്ച സ്കൂളിനുള്ള അവാര്‍ഡ് മലപ്പച്ചേരി ഗവ.എല്‍.പി. സ്കൂളിന് ഡെപ്യൂട്ടി കലക്ടര്‍ എന്‍. ദേവിദാസ് സമ്മാനിക്കുന്നു 

മികച്ച  അംഗണ്‍വാടിക്കുള്ള അവാര്‍ഡ്   കാനത്തുമൂല അംഗണ്‍വാടിക്ക് ജില്ലാ പ്ളാനിംഗ്  ഓഫീസര്‍ കെ.ജയ സമ്മാനിക്കുന്നു 

മികച്ച കുടുംബശ്രീ എ.ഡി.എസിനുള്ള അവാര്‍ഡ്  ഒന്നാം വാര്‍ഡ്‌  കുടുംബശ്രീ എ.ഡി.എസിന് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.സുജാത സമ്മാനിക്കുന്നു. 



"പകര്‍ച്ചവ്യാധികള്‍ ഇന്നലെ - ഇന്ന്"‍   - ശില്പശാല സംഘടിപ്പിച്ചു  

    പകര്‍ച്ചവ്യാധിനിയന്ത്രണപരിപാടിയുടെ ഭാഗമായി മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ  നേതൃത്വത്തില്‍ "പകര്‍ച്ചവ്യാധികള്‍ ഇന്നലെ - ഇന്ന്"  എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. ജില്ലാ മലേറിയ ഓഫീസര്‍ വി. സുരേശന്‍ ക്ലാസ് കൈകാര്യം ചെയ്തു.


ബോധവല്‍ക്കരണ ക്ലാസ് - വി സുരേശന്‍, ജില്ലാ മലേറിയ ഓഫീസര്‍



No comments:

Post a Comment