Wednesday, August 1, 2012

വിവിധ പരിപാടികള്‍

കുടുംബശ്രീ ആരോഗ്യ വളണ്ടിയര്‍മാര്‍‍‍ക്കുള്ള      

പരിശീലന പരിപാടി

             പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ  നേതൃത്വത്തില്‍ കുടുംബശ്രീ ആരോഗ്യ വളണ്ടിയര്‍മാര്‍‍‍ക്കായി  ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. 2012 ജൂണ്‍ 18ന് മേക്കാട്ട് കുടുംബശ്രീ ഹാളില്‍ നടന്ന പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  എം.റജികുമാര്‍ ക്ലാസെടുത്തു


സമഗ്ര - പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടി 

 പഞ്ചായത്ത്തല കണ്‍വെന്‍ഷന്‍

                സമഗ്ര പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി മടിക്കൈ ഗ്രാമപഞ്ചായത്ത് തല കണ്‍വെന്‍ഷന്‍ 2012 മെയ് 23ന് മേക്കാട്ട് കുടുംബശ്രീ ഹാളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. ജില്ലാ ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ പരിപാടി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ഇതര വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനം - എസ്.പ്രീത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്


പരിപാടി വിശദീകരണം - ഡോ. മുരളീധര നല്ലൂരായ,   
 ജില്ലാ ആര്‍.സി.എച്ച്.ഓഫീസര്‍

ആക്ഷന്‍പ്ലാന്‍ അവതരണം-കെ.ഭാസ്കരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍

സദസ്സ്

    സമൂഹ മന്ത് രോഗ ചികിത്സാപരിപാടി 2012                        

പഞ്ചായത്ത് തല ഉദ്ഘാടനം

          ദേശീയ മന്ത് രോഗ നിവാരണ പരിപാടിയുടെ                   ഭാഗമാ യുള്ള സമൂഹ മന്ത് രോഗ ചികിത്സാ പരിപാടിയുടെ പഞ്ചായത്ത്  തല ഉദ്ഘാടനം ഏപ്രില്‍ മാസം 26-ന് മടിക്കൈ    പ്രാഥമികാരോഗ്യ  കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത്     വൈസ് പ്രസിഡ ണ്ട്   മടത്തിനാട്ട് രാജന്‍  നിര്‍വ്വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ  കെ.വി.സുഷമ, അസി.സര്‍ജന്‍ ഡോ. സഹദ് ബിന്‍  ഉസ്‌മാന്‍, ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍   കെ.ഭാസ്കരന്‍, ലേഡി ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍      ഇന്‍ ചാര്‍ജ് എം.യെശോദ, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാരായ     സിജോ.എം.ജോസ് , എ.ശ്രീകുമാര്‍,       കെ.എസ്.രാജേഷ്, മറ്റ് ആശുപത്രി ജീവനക്കാര്‍, പൊതുജനങ്ങള്‍  തുടങ്ങിയവര്‍  ചടങ്ങില്‍ പങ്കെടുത്തു.
പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മടത്തിനാട്ട് രാജന്‍   ഗുളിക കഴിച്ചു കൊണ്ട് നിര്‍വ്വഹിക്കുന്നു


കെ.വി.സുഷമ ,   വികസനകാര്യ  സ്ഥിരംസമിതി അദ്ധ്യക്ഷ,          
മടിക്കൈ ഗ്രാമപഞ്ചായത്ത്


ഡോ. സഹദ് ബിന്‍  ഉസ്‌മാന്‍ , അസി. സര്‍ജന്‍


സമൂഹ മന്ത് രോഗ ചികിത്സാപരിപാടി 2012 - പഞ്ചായത്ത്തല ഉദ്ഘാടനം

 

ദേശീയ മന്ത് രോഗ നിവാരണ പരിപാടി  
   രാത്രികാല രക്തപരിശോധന 
             ദേശീയ മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായി മടിക്കൈ പ്രാഥമികരോഗ്യ കേന്ദ്രത്തിന്‍റെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്  കാഞ്ഞങ്ങാട് ഫീല്‍ഡ് സ്റ്റേഷന്‍റെയും സംയുക്താഭിമുഖ്യത്തില്‍ 2012 മെയ് 15 ന് മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് രാത്രികാല രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ഭാസ്കരന്‍,ഫൈലേറിയ ഇന്‍സ്പെക്ടര്‍ മധുസൂദനന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജയന്‍.വി, ശ്രീകുമാര്‍.എ , ബൈജു.സി.ആര്‍, ഫീല്‍ഡ് സ്റ്റേഷന്‍ ജീവനക്കാര്‍ എന്നിവര്‍   നേതൃത്വം നല്‍കി.   
രാത്രികാല രക്തപരിശോധന 


രാത്രികാല രക്തപരിശോധന 


രാത്രികാല രക്തപരിശോധന 

രാത്രികാല രക്തപരിശോധന 

സമഗ്ര - വാര്‍ഡ്‌ തല കണ്‍വെന്‍ഷന്‍ 

   സമഗ്ര-പകര്‍ച്ചവ്യാധി നിയന്ത്രണയജ്ഞത്തിന്‍റെ  ഭാഗമായുള്ള  പതിമൂന്നാം  വാര്‍ഡ്‌ തല    കണ്‍വെന്‍ഷന്‍ മടിക്കൈ  കുടുംബശ്രീഹാളില്‍ വെച്ച് നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീതഉദ്ഘാടനംചെയ്തു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.റജികുമാര്‍പരിപാടി വിശദീകരണം നടത്തുകയും ആക്ഷന്‍ പ്ലാന്‍ അവതരിപ്പിക്കുകയും ചെയ്തു.വാര്‍ഡ്‌ വികസന സമിതി കണ്‍_വീനര്‍  ബി.ബാലന്‍,ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്  ശൈലജ എന്നിവര്‍ സംബന്ധിച്ചു. 


ഉദ്ഘാടനം - എസ്.പ്രീത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  

പരിപാടി വിശദീകരണം - റജികുമാര്‍.എം, ജെ.എച്ച്.ഐ   



പ്രജനന ശൈശവാരോഗ്യ പരിപാടി  - മെഡിക്കല്‍ ക്യാമ്പ് 
              പ്രജനന  ശൈശവാരോഗ്യ പരിപാടിയുടെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്‍റെയും മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ 2012ഏപ്രില്‍ 24ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ക്യാമ്പില്‍  ഡോ.സിറിയക് ആന്‍റണി  , ഡോ.ലൈസമ്മ മാത്യു, ഡോ.അഭിലാഷ് എന്നിവര്‍ രോഗികളെ പരിശോധിച്ചു.
പ്രജനന ശൈശവാരോഗ്യ മെഡിക്കല്‍ ക്യാമ്പ്


ഡോ. അഭിലാഷ്


ഡോ.ലൈസമ്മ മാത്യു



ഡോ.സിറിയക് ആന്‍റണി  

 


No comments:

Post a Comment