Wednesday, August 1, 2012

ശുചിത്വ ദിനാചരണം - ജൂലായ് 11, 2012
                 മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെയും ഗ്രാമ പഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ 2012 ജൂലായ് 11ന് മടിക്കൈ ഗ്രാമപഞ്ചായത്തില്‍ ശുചിത്വ ദിനമായി ആചരിച്ചു. പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം അമ്പലത്തുകരയില്‍ വെച്ച് ജില്ലാപഞ്ചായത്ത്പ്രസിഡണ്ട് അഡ്വ.പി.പി.ശ്യാമളാദേവി  നിര്‍വഹിച്ചു.  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  മടത്തിനാട്ട് രാജന്‍ അദ്ധ്യക്ഷത വഹിച്ചു.അന്നേ ദിവസം പഞ്ചായത്തിലെ 15വാര്‍ഡുകളിലും പൊതുസ്ഥലങ്ങള്‍,സ്കൂളുകള്‍,അംഗണ്‍വാടികള്‍,ആരോഗ്യസ്ഥാപനങ്ങള്‍,മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍,വ്യാപാരസ്ഥാപനങ്ങള്‍ ,കവലകള്‍ എന്നിവ   കേന്ദ്രീകരിച്ച് ശുചീകരണ,ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.  പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗണ്‍വാടി ജീവനക്കാര്‍,  തൊഴിലുറപ്പ് തൊഴിലാളികള്‍,   സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളില്‍ ‍പങ്കെടുത്തു.


ശുചിത്വ ദിനാചരണം-  പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാപഞ്ചായത്ത്പ്രസിഡണ്ട് അഡ്വ.പി.പി.ശ്യാമളാദേവി നിര്‍വ്വഹിക്കുന്നു 


പഞ്ചായത്ത്തല ഉദ്ഘാടനം  - അഡ്വ.പി.പി.ശ്യാമളാദേവി,  ജില്ലാപഞ്ചായത്ത്പ്രസിഡണ്ട്

മടത്തിനാട്ട് രാജന്‍, ‍  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് 

ഡോ. അഹമ്മദ് ബഷീര്‍, മെഡിക്കല്‍ ഓഫീസര്‍ 

യമുനാ രാഘവന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് 

സദസ്സ് 

സദസ്സ്



ചാളക്കടവ് അഗതി മന്ദിരത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 

വാര്‍ഡ്‌ തല ഉദ്ഘാടനം  - വാര്‍ഡ്‌ 13


മടിക്കൈഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍   നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 

മടിക്കൈ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയില്‍   നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 

ഒന്നാം വാര്‍ഡില്‍ ‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ്‌ മെമ്പര്‍ കെ.ശോഭന ഉദ്ഘാടനം ചെയ്യുന്നു 

No comments:

Post a Comment