സന്ദേശം
പി. കരുണാകരന്‍. എം. പി. |
ആരോഗ്യരംഗത്തെ മികച്ച നേട്ടങ്ങള്‍ കൊണ്ട് 'കേരള മോഡല്‍' വികസനം എന്ന്‍ വിശേഷിപ്പിക്കപ്പെട്ട ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു.എന്നാല്‍ രോഗാതുരത വര്‍ദ്ധിച്ചു വരുന്ന ആധുനിക ലോകത്ത് ഈ വിശേഷണം ഒരുപുനര്‍വിചിന്തനത്തിനു വിധേയമാക്കേണ്ടുന്ന സ്ഥിതിയാണുള്ളത്.സാംക്രമിക രോഗങ്ങള്‍ക്കൊപ്പം ജീവിതശൈലീരോഗങ്ങളും നമ്മുടെ സമൂഹത്തെ കീഴടക്കിക്കൊണ്ടിരിക്കുന്നു. ആരോഗ്യസ്ഥാപനങ്ങളും പ്രവര്‍ത്തകരും സമൂഹവും ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്. ഈ സാഹചര്യത്തിലാണ് ആരോഗ്യസ്ഥാപനത്തിന്‍റെ സേവനങ്ങള്‍ വ്യക്തമാക്കിയും ജനകീയ ബോധവല്‍ക്കരണം ലാക്കാക്കിയും മടിക്കൈ പി.എച്ച്.സി. ഒരുക്കുന്ന പ്രത്യേക 'ബ്ലോഗ്' പ്രസക്തമാകുന്നത്. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഈ ശ്രമം അഭിനന്ദനീയമാണ്. ജില്ലയില്‍ ആദ്യമായാണ് ഒരു ആരോഗ്യസ്ഥാപനം ഇത്തരത്തില്‍ 'ബ്ലോഗ്' തയ്യാറാക്കുന്നത് എന്നത് അംഗീകാരത്തിന്‍റെ മാറ്റു കൂട്ടുന്നു. ജനകീയ സേവന പ്രദാനത്തിലും ഈ അനുകരണീയ മാതൃക തുടരാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.'ബ്ലോഗി'ന് എല്ലാവിധ വിജയാശംസകളും നേരുന്നു.
സ്നേഹപൂര്‍വ്വം ,
(ഒപ്പ്) പി.കരുണാകരന്‍ . എം. പി.
സന്ദേശം
ഇ. ചന്ദ്രശേഖരന്‍ എം.എല്‍. എ |
ആരോഗ്യ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രം 'മടിക്കൈ ഹെല്‍ത്ത് മോഡല്‍' എന്ന പേരില്‍ ഒരു ബ്ലോഗ് തയ്യാറാക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. ഈ ഉദ്യമത്തിന് നേതൃത്വം നല്‍കുന്നവരെ അഭിനന്ദിക്കുന്നതോടൊപ്പം ബ്ലോഗിന് എല്ലാവിധ വിജയങ്ങളും നേരുന്നു.
സ്നേഹത്തോടെ,
(ഒപ്പ്)
ഇ.ചന്ദ്രശേഖരന്‍.എം.എല്‍.എ, കാഞ്ഞങ്ങാട്
സന്ദേശം
അഡ്വ. പി.പി.ശ്യാമളാദേവി ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് |
മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രം 'മടിക്കൈ ഹെല്‍ത്ത് മോഡല്‍' എന്ന പേരില്‍ ഒരു ബ്ലോഗ് തയ്യാറാക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. ആരോഗ്യമേഖലയില്‍ പുത്തന്‍ സാങ്കേതിക വിദ്യ യിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് അറിവിന്‍റെ പുതിയ ജാലകം തുറക്കുന്ന ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
ആശംസകളോടെ,
(ഒപ്പ്)
അഡ്വ. പി.പി. ശ്യാമളാദേവി,
പ്രസിഡണ്ട്,ജില്ലാപഞ്ചായത്ത് , കാസര്‍ഗോഡ്
സന്ദേശം
വി.എന്‍. ജിതേന്ദ്രന്‍ I. A. S ജില്ലാ കലക്ടര്‍ |
ആരോഗ്യ ബോധവല്‍ക്കരണവും മെച്ചപ്പെട്ട സേവനവും ലക്ഷ്യമിട്ട് മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രം 'മടിക്കൈ ഹെല്‍ത്ത് മോഡല്‍' എന്ന പേരില്‍ ഒരു ബ്ലോഗ് തയ്യാറാക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി ഒരു പ്രാഥമികാരോഗ്യകേന്ദ്രം തയ്യാറാക്കുന്നത് എന്ന പ്രത്യേകതയോടു കൂടിയ ഈ ബ്ലോഗിന് നേതൃത്വം നല്‍കുന്നവരെ അഭിനന്ദിക്കുന്നതോടൊപ്പം ബ്ലോഗിന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു.
ആശംസകളോടെ,
(ഒപ്പ്)
വി.എന്‍. ജിതേന്ദ്രന്‍. ഐ.എ.എസ്.
ജില്ലാ കലക്ടര്‍
സന്ദേശം
ഡോ. പി.കെ. ജമീല ആരോഗ്യ വകുപ്പ് ഡയരക്ടര്‍ |
കാസര്‍ഗോഡ് ജില്ലയില്‍ മടിക്കൈപ്രാഥമികാരോഗ്യ കേന്ദ്രം 'മടിക്കൈ ഹെല്‍ത്ത് മോഡല്‍' എന്ന പേരില്‍ ഒരു ബ്ലോഗ് തയ്യാറാക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളും പരിപാടികളും ജനങ്ങളിലേക്കെത്തിക്കാന്‍ ബ്ലോഗ് സഹായാകരമാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ആരോഗ്യ ബോധവല്‍ക്കരണത്തിന് ആധുനിക വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഈ ഉദ്യമത്തിന് നേതൃത്വം നല്‍കുന്നവരെ അഭിനന്ദിക്കുന്നതോടൊപ്പം ബ്ലോഗിന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു
ആശംസകളോടെ,
(ഒപ്പ്)
ഡോ. പി.കെ.ജമീല,
ആരോഗ്യവകുപ്പ് ഡയരക്ടര്‍
Congrats!!!! Great Effort!! Make it rich with contents!! All the best
ReplyDeleteP Raju,
Dy DEMO, Malappuram DMOH
good attempt,all best wishes
ReplyDeletekannan nair m
secretary
mogralputhur gp
Very good blog.Can improve by adding daily activities?
ReplyDelete