Tuesday, July 23, 2013

പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു

           പുകയില വിരുദ്ധ മാസാചരണത്തിന്‍റെ ഭാഗമായി മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് തല പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടി മടിക്കൈ ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് മടത്തിനാട്ട് രാജൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.ശ്രീകുമാർ സ്വാഗതവും പബ്ലിക് ഹെൽത്ത് നഴ്സ് എം.പി.ശ്രീമണി നന്ദിയും പറഞ്ഞു. പരിപാടിക്ക് ആരോഗ്യ പ്രവർത്തകരായ എൻ.പി.ബാലക്യഷ്ണൻ, കെ.പ്രസാദ്, സി.ആർ.ബൈജു,വി.പ്രസീത, കെ.എസ്.രാജേഷ്, സീമ.എം.വി, എം.കാർത്യായനി, ഡി.സ്വപ്ന, കെ.എസ്.ശോഭന എന്നിവർ നേത്യത്വം നൽകി. 

ഉദ്ഘാടനം - മടത്തിനാട്ട് രാജൻ, വൈസ് പ്രസിഡണ്ട്, മടിക്കൈ ഗ്രാമപഞ്ചായത്ത്  

അദ്ധ്യക്ഷൻ - കെ.ഭാസ്കരൻ, ഹെൽത്ത് ഇൻസ്പെക്ടർ 

സദസ്‌

മത്സരത്തിൽ നിന്ന്

No comments:

Post a Comment