Tuesday, July 23, 2013

മഴക്കാല രോഗ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

                      ഊർജിത പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെയും അമ്പലത്തുകര പബ്ലിക് ലൈബ്രറി ആൻറ് റീഡിങ്ങ്റൂമിന്‍റെയും സംയുക്താഭിമുഖ്യത്തിൽ മഴക്കാല രോഗ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. അമ്പലത്തുകര ലൈബ്രറി ഹാളിൽ നടന്ന പരിപാടി മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മടത്തിനാട്ട് രാജൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കുഞ്ഞാമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പതിനഞ്ചാം വാർഡ്‌ മെമ്പർ കെ.ഗംഗാധരൻ, എ.നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.ശ്രീകുമാർ ക്ലാസെടുത്തു. ബോധവൽക്കരണ ഡോക്യുമെൻററി പ്രദർശനവും സംഘടിപ്പിച്ചു. 

ഉദ്ഘാടനം - മടത്തിനാട്ട് രാജൻ, വൈസ് പ്രസിഡണ്ട്, മടിക്കൈ ഗ്രാമപഞ്ചായത്ത് 

അദ്ധ്യക്ഷൻ - കുഞ്ഞാമൻ മാസ്റ്റർ

ആശംസ - കെ.ഗംഗാധരൻ, വാർഡ്‌മെമ്പർ

ആശംസ - എ.നാരായണൻ മാസ്റ്റർ


No comments:

Post a Comment