'മടിക്കൈ ഹെല്‍ത്ത് മോഡല്‍' ഉദ്ഘാടനം ചെയ്തു
ഒട്ടേറെ സവിശേഷതകളുമായി മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം തയ്യാറാക്കിയ 'മടിക്കൈ ഹെല്‍ത്ത് മോഡല്‍' ബ്ലോഗ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത ഉദ്ഘാടനം നിര്‍വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മടത്തിനാട്ട് രാജന്‍ അധ്യക്ഷത വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി. സത്യ, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി സുഷമ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി. നാരായണന്‍, ഒന്നാം വാര്‍ഡ് മെമ്പര്‍ കെ.ശോഭന, മുന്‍ ഭരണ സമിതി അംഗങ്ങളായ കെ.വി.കുമാരന്‍, കെ.നാരായണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, ജില്ലാ മലേറിയ ഓഫീസര്‍ വി. സുരേശന്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ് എം. ശശീധരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. അഹമ്മദ് ബഷീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ഭാസ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.
|
'മടിക്കൈ ഹെല്‍ത്ത് മോഡല്‍' ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത ഉദ്ഘാടനം ചെയ്യുന്നു
|
|
എസ്. പ്രീത, പ്രസിഡണ്ട്, മടിക്കൈ ഗ്രാമപഞ്ചായത്ത് |
|
മടത്തിനാട്ട് രാജന്‍,
വൈസ് പ്രസിഡണ്ട്, മടിക്കൈ ഗ്രാമ പഞ്ചായത്ത് |
|
പി. സത്യ,
ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ, മടിക്കൈ ഗ്രാമ പഞ്ചായത്ത് |
|
ഡോ. അഹമ്മദ് ബഷീര്‍, മെഡിക്കല്‍ ഓഫീസര്‍, പി.എച്ച് .സി.മടിക്കൈ
|
എം. ശശീധരന്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ് |
അറിവിന്‍റെ നേര്‍ക്കാഴ്ചയായി ഫോട്ടോ എക്സിബിഷന്‍
'മടിക്കൈ ഹെല്‍ത്ത് മോഡല്‍' ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലാ മാസ് മീഡിയാ വിഭാഗത്തിന്‍റെയും മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി ബോധവല്‍ക്കരണ ഫോട്ടോ എക്സിബിഷന്‍ സംഘടിപ്പിച്ചു.
|
ഫോട്ടോ എക്സിബിഷന്‍
|
ഫോട്ടോ എക്സിബിഷന്‍
മികച്ച പ്രവര്‍ത്തനത്തിന് അംഗീകാരം - പുരസ്കാരം വിതരണം ചെയ്തു
മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയില്‍ ആരോഗ്യ കുടുംബക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ആശ പ്രവര്‍ത്തക ഉഷയ്ക്ക് പുരസ്കാരം സമ്മാനിച്ചു. പി.എച്ച്.സി. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.വി.കുമാരന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
|
മികച്ച പ്രവര്‍ത്തനത്തിനുള്ള സമ്മാനം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.വി.കുമാരനില്‍ നിന്ന്‍ ആശ പ്രവത്തക ഉഷ സ്വീകരിക്കുന്നു. |
|
No comments:
Post a Comment