ദേശീയ മന്ത് രോഗ നിവാരണ സമൂഹ ചികിത്സാ പരിപാടി - വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു
മാര്‍ച്ച് 12 മുതല്‍ 25 വരെ നടക്കുന്ന ദേശീയ മന്ത് രോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിയുടെ ഭാഗമായി മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം തല വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. മടിക്കൈ കുടുംബശ്രീ സി. ഡി. എസ്. ഹാളില്‍ നടന്ന പരിപാടി മടിക്കൈ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം പി. ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ. ഗംഗാധരന്‍, പി. ലക്ഷ്മി, കെ. നളിനി എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജേഷ് ഭാസ്കരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ഭാസ്കരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. ശ്രീകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. പബ്ലിക് ഹെല്‍ത്ത് നഴ്സ് എം. പി. ശ്രീമണി സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍. പി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
അദ്ധ്യക്ഷ പ്രസംഗം - പി. ഗോപാലകൃഷ്ണന്‍, വാര്‍ഡംഗം |
ഉദ്ഘാടനം - പി. നാരായണന്‍, ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍, മടിക്കൈ ഗ്രാമ പഞ്ചായത്ത് |
ക്ലാസ് - ഡോ. ബിജേഷ് ഭാസ്കരന്‍,മെഡിക്കല്‍ ഓഫീസര്‍ |
ക്ലാസ് -കെ. ഭാസ്കരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ |
സദസ് |
No comments:
Post a Comment