പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ - ജില്ലാ തല ഉദ്ഘാടനം
പള്‍സ് പോളിയോ പ്രതിരോധ പരിപാടിയുടെ കാസറഗോഡ് ജില്ലാതല ഉദ്ഘാടനം 2013 ഫെബ്രുവരി 24 ന് മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ഒരു കുഞ്ഞിന് തുള്ളി മരുന്ന് നല്‍കിക്കൊണ്ട് ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. സുജാത നിര്‍വ്വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ഗോപിനാഥന്‍ പള്‍സ് പോളിയോ ദിന സന്ദേശം നല്‌കി. ജില്ലാ ആര്‍. സി. എച്ച്. ഓഫീസര്‍ ഡോ. എ. മുരളീധര നല്ലൂരായ മുഖ്യാതിഥിയായിരുന്നു. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മടത്തിനാട്ട് രാജന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ പി. സത്യ, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ കെ.വി. സുഷമ, പഞ്ചായത്തംഗങ്ങളായ വി. കൃഷ്ണന്‍, കെ. ശോഭന, എ. വി. ബാലകൃഷ്ണന്‍, സംസ്ഥാന ആരോഗ്യവകുപ്പ് നിരീക്ഷകന്‍ സി. ദുരൈരാജ്, ടെക്നിക്കല്‍ അസിസ്റ്റന്‍റ് എം. ശശീധരന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വിന്‍സെന്‍റ് ജോണ്‍, മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ . ബിജേഷ് ഭാസ്കരന്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് എം. പി. ശ്രീമണി എന്നിവര്‍ സംസാരിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം. രാമചന്ദ്ര സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ഭാസ്കരന്‍ നന്ദിയും പറഞ്ഞു.
|
ഉത്സവാന്തരീക്ഷം - മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രം
|
|
ജില്ലാ തല ഉദ്ഘാടനം - കെ. സുജാത , ചെയര്‍പേഴ്സണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത്
|
|
എസ്. പ്രീത, പ്രസിഡണ്ട്, മടിക്കൈ ഗ്രാമ പഞ്ചായത്ത്
|
|
കെ. സുജാത , ചെയര്‍പേഴ്സണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി,
ജില്ലാ പഞ്ചായത്ത്
|
|
ഡോ.പി. ഗോപിനാഥന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)
|
|
ഡോ. എ. മുരളീധര നല്ലൂരായ, ജില്ലാ ആര്‍. സി. എച്ച്. ഓഫീസര്‍
|
|
മടത്തിനാട്ട് രാജന്‍, വൈസ് പ്രസിഡണ്ട്, മടിക്കൈ ഗ്രാമ പഞ്ചായത്ത്
|
|
കെ. ശോഭന, ഒന്നാം വാര്‍ഡ് മെമ്പര്‍ , മടിക്കൈ ഗ്രാമ പഞ്ചായത്ത്
|
|
വി. കൃഷ്ണന്‍, നാലാം വാര്‍ഡ് മെമ്പര്‍ , മടിക്കൈ ഗ്രാമ പഞ്ചായത്ത്
|
|
ഡോ. ബിജേഷ് ഭാസ്കരന്‍, മെഡിക്കല്‍ ഓഫീസര്‍, പ്രാഥമികാരോഗ്യകേന്ദ്രം, മടിക്കൈ
|
|
എം. രാമചന്ദ്ര, ജില്ലാ മാസ് മീഡിയ ഓഫീസര്‍
|
No comments:
Post a Comment