Thursday, March 14, 2013

ദേശീയ സമൂഹ മന്ത് രോഗ നിവാരണ പക്ഷാചരണത്തിനു തുടക്കമായി 

                മാര്‍ച്ച് 12 മുതല്‍ 25 വരെ നടക്കുന്ന ദേശീയ സമൂഹ മന്ത് രോഗ നിവാരണ ചികിത്സാ പരിപാടിക്ക് മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം തലത്തില്‍ തുടക്കമായി. പഞ്ചായത്ത് തലത്തിലും വിവിധ വാര്‍ഡ്‌, കുടുംബക്ഷേമ ഉപകേന്ദ്രം തലത്തിലും ഉദ്ഘാടന പരിപാടികളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. പഞ്ചായത്തിനെ മൂന്നു ഭാഗങ്ങളായി തിരിച്ച് സ്ഥാപനങ്ങള്‍, ഓഫീസുകള്‍, തൊഴില്‍ശാലകള്‍, കച്ചവട സ്ഥാപനങ്ങള്‍, കവലകള്‍ എന്നിവ കേന്ദ്രീകരിച്ച് മൊബൈല്‍ ബൂത്തുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. ഗൃഹ സന്ദര്‍ശനവും തുടര്‍ സന്ദര്‍ശനങ്ങളും നടന്നു വരുന്നു. 
           പഞ്ചായത്ത് തല ഉദ്ഘാടനം മേക്കാട്ട് കുടുംബശ്രീ സി. ഡി. എസ്. ഹാളിൽ നടന്ന ചടങ്ങിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത നിർവഹിച്ചു. സി. ഡി. എസ്. ചെയർപേഴ്സണ്‍ കെ. സാവിത്രി അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ. ശ്രീകുമാർ, എം. റജികുമാർ, ജെ. പി. എച്ച്. എൻ. കാർത്ത്യായണി. എം എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. ഭാസ്കരൻ സ്വാഗതവും ജെ. പി. എച്ച്. എൻ. യെശോദ. എം. നന്ദിയും പറഞ്ഞു. 


പഞ്ചായത്ത് തല ഉദ്ഘാടനം - എസ് . പ്രീത, പ്രസിഡണ്ട് , മടിക്കൈ ഗ്രാമ പഞ്ചായത്ത് 


ഒന്നാം വാര്‍ഡ്‌ തല ഉദ്ഘാടനം - കെ. ശോഭന, വാര്‍ഡ്‌  മെമ്പര്‍ 


പതിനഞ്ചാം വാര്‍ഡ്‌ തല ഉദ്ഘാടനം - കെ. ഗംഗാധരന്‍, വാര്‍ഡ്‌ മെമ്പര്‍ 

മൊബൈൽ ബൂത്ത്‌ -  അമ്പലത്തുകര 

ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ഗുളിക വിതരണം - അമ്പലത്തുകര 

ഗുളിക വിതരണം - ഖാദി ഭവൻ  - അമ്പലത്തുകര 



No comments:

Post a Comment