പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ - വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു
2013 ജനുവരി 20, ഫെബ്രുവരി 24 തീയ്യതികളില്‍ നടത്തപ്പെടുന്ന പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ പരിപാടിയുടെ ഭാഗമായി വളണ്ടിയര്‍മാര്‍ക്കുള്ള മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രം തല പരിശീലന പരിപാടി സംഘടിപ്പിച്ചു. 2012 ഡിസംബര്‍ 26 ന് മടിക്കൈ പി.എച്ച്.സി.കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടി മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജേഷ് ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ഭാസ്കരന്‍ ക്ലാസെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.ശ്രീകുമാര്‍ സ്വാഗതവും പബ്ലിക് ഹെല്‍ത്ത് നഴ്സ് എം.പി.ശ്രീമണി നന്ദിയും പറഞ്ഞു.
ഡോ. ബിജേഷ് ഭാസ്കരന്‍, മെഡിക്കല്‍ ഓഫീസര്‍ |
എസ് .പ്രീത, പ്രസിഡണ്ട്, മടിക്കൈ ഗ്രാമ പഞ്ചായത്ത് |
കെ.ഭാസ്കരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ |
സദസ് |
No comments:
Post a Comment