Monday, October 1, 2012


"സാംക്രമിക രോഗങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ" സംഘടിപ്പിച്ചു 

                     മടിക്കൈ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ്‌ ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ "സാംക്രമിക രോഗങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ" സംഘടിപ്പിച്ചു. വാഴക്കോട് ഗവ. എല്‍.പി.സ്കൂളില്‍ വെച്ച് നടന്ന പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ മെമ്പര്‍ കെ.ശോഭന അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഇ. മോഹനന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍, വാര്‍ഡ്‌ വികസന സമിതി കണ്‍വീനര്‍ ശങ്കരന്‍ വാഴക്കോട്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ. സാവിത്രി, ടി.വി. ശോഭന, വേലായുധന്‍ കൊടവലം എന്നിവര്‍ പ്രസംഗിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. ശ്രീകുമാര്‍ സ്വാഗതവും സി.ഡി.എസ് മെമ്പര്‍ പി.ഗിരിജ നന്ദിയും പറഞ്ഞു. കുടുംബശ്രീ, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ആരോഗ്യ വളണ്ടിയര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. 

 

അദ്ധ്യക്ഷ പ്രസംഗം - കെ.ശോഭന, വാര്‍ഡ്‌ മെമ്പര്‍ 


ഉദ്ഘാടനം - എസ്. പ്രീത, പ്രസിഡണ്ട്, മടിക്കൈ  ഗ്രാമ പഞ്ചായത്ത് 


എസ്. പ്രീത, പ്രസിഡണ്ട്, മടിക്കൈ  ഗ്രാമ പഞ്ചായത്ത് 


                                          മുഖ്യാതിഥി - ഡോ. ഇ.മോഹനന്‍,  ഡെപ്യൂട്ടി ഡി.എം. ഒ .


സദസ്സ് 


"പകര്‍ച്ചവ്യാധികള്‍ക്കെതിരെ  പ്രതിരോധം " പ്രകാശനം ചെയ്തു 

                        പകര്‍ച്ചവ്യാധി നിയന്ത്രണവും ബോധവല്‍ക്കരണവും ലക്ഷ്യമിട്ട് മടിക്കൈ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ്‌ ആരോഗ്യ ശുചിത്വ സമിതി തയ്യാറാക്കിയ "പകര്‍ച്ചവ്യാധികള്‍ക്കെതിരെ  പ്രതിരോധം " കൈപുസ്തകം പ്രകാശനം ചെയ്തു. വാഴക്കോട് ഗവ. എല്‍. പി. സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഡി എം ഒ .ഡോ. ഇ. മോഹനന് ആദ്യ പ്രതി നല്‍കി മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

"പകര്‍ച്ചവ്യാധികള്‍ക്കെതിരെ  പ്രതിരോധം " പ്രകാശനം




"പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ പൊതുജന പങ്കാളിത്തത്തിന്‍റെ പ്രാധാന്യം" ശില്‍പശാല സംഘടിപ്പിച്ചു

        മടിക്കൈ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ്‌ ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ "പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ പൊതുജന പങ്കാളിത്തത്തിന്‍റെ പ്രാധാന്യം" എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. പരിപാടിയില്‍ ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍ ക്ലാസ്സെടുത്തു.


                             ശില്പശാല -  വി.സുരേശന്‍, ജില്ലാ മലേറിയ ഓഫീസര്‍ 

                      ശില്പശാല -  വി.സുരേശന്‍, ജില്ലാ മലേറിയ ഓഫീസര്‍ 


      

No comments:

Post a Comment