ലോക ജനസംഖ്യാദിന സെമിനാർ സംഘടിപ്പിച്ചു.
ലോക ജനസംഖ്യാദിനാചരണത്തിന്‍റെ ഭാഗമായി മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ലോക ജനസംഖ്യാദിന സെമിനാർ സംഘടിപ്പിച്ചു. മേക്കാട്ട് കുടുംബശ്രീ ഹാളിൽ നടന്ന പരിപാടി മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത ഉദ്ഘാടനം ചെയ്തു. യു.ശശിമേനോൻ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.ശ്രീകുമാർ ക്ലാസെടുത്തു. ആരോഗ്യപ്രവർത്തകരായ എൻ.പി.ബാലകൃഷ്ണൻ, കെ.പ്രസാദ്, എം.കാർത്യായനി എന്നിവർ സംസാരിച്ചു.
ഉദ്ഘാടനം - എസ്.പ്രീത, പ്രസിഡണ്ട്, മടിക്കൈ ഗ്രാമ പഞ്ചായത്ത് |
അദ്ധ്യക്ഷൻ - യു.ശശി മേനോൻ |
സദസ് |