Thursday, March 14, 2013

ദേശീയ സമൂഹ മന്ത് രോഗ നിവാരണ പക്ഷാചരണത്തിനു തുടക്കമായി 

                മാര്‍ച്ച് 12 മുതല്‍ 25 വരെ നടക്കുന്ന ദേശീയ സമൂഹ മന്ത് രോഗ നിവാരണ ചികിത്സാ പരിപാടിക്ക് മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം തലത്തില്‍ തുടക്കമായി. പഞ്ചായത്ത് തലത്തിലും വിവിധ വാര്‍ഡ്‌, കുടുംബക്ഷേമ ഉപകേന്ദ്രം തലത്തിലും ഉദ്ഘാടന പരിപാടികളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. പഞ്ചായത്തിനെ മൂന്നു ഭാഗങ്ങളായി തിരിച്ച് സ്ഥാപനങ്ങള്‍, ഓഫീസുകള്‍, തൊഴില്‍ശാലകള്‍, കച്ചവട സ്ഥാപനങ്ങള്‍, കവലകള്‍ എന്നിവ കേന്ദ്രീകരിച്ച് മൊബൈല്‍ ബൂത്തുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. ഗൃഹ സന്ദര്‍ശനവും തുടര്‍ സന്ദര്‍ശനങ്ങളും നടന്നു വരുന്നു. 
           പഞ്ചായത്ത് തല ഉദ്ഘാടനം മേക്കാട്ട് കുടുംബശ്രീ സി. ഡി. എസ്. ഹാളിൽ നടന്ന ചടങ്ങിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത നിർവഹിച്ചു. സി. ഡി. എസ്. ചെയർപേഴ്സണ്‍ കെ. സാവിത്രി അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ. ശ്രീകുമാർ, എം. റജികുമാർ, ജെ. പി. എച്ച്. എൻ. കാർത്ത്യായണി. എം എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. ഭാസ്കരൻ സ്വാഗതവും ജെ. പി. എച്ച്. എൻ. യെശോദ. എം. നന്ദിയും പറഞ്ഞു. 


പഞ്ചായത്ത് തല ഉദ്ഘാടനം - എസ് . പ്രീത, പ്രസിഡണ്ട് , മടിക്കൈ ഗ്രാമ പഞ്ചായത്ത് 


ഒന്നാം വാര്‍ഡ്‌ തല ഉദ്ഘാടനം - കെ. ശോഭന, വാര്‍ഡ്‌  മെമ്പര്‍ 


പതിനഞ്ചാം വാര്‍ഡ്‌ തല ഉദ്ഘാടനം - കെ. ഗംഗാധരന്‍, വാര്‍ഡ്‌ മെമ്പര്‍ 

മൊബൈൽ ബൂത്ത്‌ -  അമ്പലത്തുകര 

ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ഗുളിക വിതരണം - അമ്പലത്തുകര 

ഗുളിക വിതരണം - ഖാദി ഭവൻ  - അമ്പലത്തുകര 



ദേശീയ മന്ത് രോഗ നിവാരണ സമൂഹ ചികിത്സാ പരിപാടി - വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു 

                      മാര്‍ച്ച് 12 മുതല്‍ 25 വരെ നടക്കുന്ന ദേശീയ മന്ത് രോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിയുടെ ഭാഗമായി മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം തല വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. മടിക്കൈ കുടുംബശ്രീ സി. ഡി. എസ്. ഹാളില്‍ നടന്ന പരിപാടി മടിക്കൈ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം പി. ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ. ഗംഗാധരന്‍, പി. ലക്ഷ്മി, കെ. നളിനി എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജേഷ് ഭാസ്കരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ഭാസ്കരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. ശ്രീകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. പബ്ലിക് ഹെല്‍ത്ത് നഴ്സ് എം. പി. ശ്രീമണി സ്വാഗതവും  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍. പി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. 

അദ്ധ്യക്ഷ പ്രസംഗം  - പി. ഗോപാലകൃഷ്ണന്‍, വാര്‍ഡംഗം 

        ഉദ്ഘാടനം -  പി. നാരായണന്‍,  ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍,  മടിക്കൈ ഗ്രാമ പഞ്ചായത്ത്

ക്ലാസ്  - ഡോ. ബിജേഷ് ഭാസ്കരന്‍,മെഡിക്കല്‍ ഓഫീസര്‍


ക്ലാസ്  -കെ. ഭാസ്കരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 


സദസ്