പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ - 2013 - പഞ്ചായത്ത് തല ഉദ്ഘാടനം
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ മടിക്കൈ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം 2013 ജനുവരി 20ന് മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജേഷ് ഭാസ്കരന്‍, ഡിസ്ട്രിക്റ്റ് പബ്ലിക് ഹെല്‍ത്ത് നഴ്സ് ഇ.സി.ത്രേസ്യാമ്മ, ഹെല്‍ത്ത് ഇസ്പെക്ടര്‍ കെ.ഭാസ്കരന്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് എം.പി.ശ്രീമണി , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എന്‍.പി.ബാലകൃഷ്ണന്‍, എ.ശ്രീകുമാര്‍, കെ.രാജേഷ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ബി.രജനി എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രത്യേകം സജ്ജീകരിച്ച 14 പള്‍സ് പോളിയോ ബൂത്തുകളിലൂടെ അഞ്ച് വയസില്‍ താഴെയുള്ള 1628 കുഞ്ഞുങ്ങള്‍ക്ക് ആദ്യദിനം പോളിയോ തുള്ളി മരുന്ന് നല്‍കി.
പഞ്ചായത്ത് തല ഉദ്ഘാടനം - എസ് .പ്രീത, പ്രസിഡണ്ട്,
മടിക്കൈ ഗ്രാമപഞ്ചായത്ത്
ഡോ. ബിജേഷ് ഭാസ്കരന്‍, മെഡിക്കല്‍ ഓഫീസര്‍
ഇ.സി.ത്രേസ്യാമ്മ, ഡിസ്ട്രിക്റ്റ് പബ്ലിക് ഹെല്‍ത്ത് നഴ്സ്
എം.പി.ശ്രീമണി, പബ്ലിക് ഹെല്‍ത്ത് നഴ്സ്