Friday, May 3, 2013

സമഗ്രാരോഗ്യ പദ്ധതി - പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു 


                ഊർജിത പകർച്ച വ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായുള്ള മടിക്കൈ ഗ്രാമപഞ്ചായത്ത്തല ശിൽപശാല  മെയ് 2ന് മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ്  കമ്മിറ്റി ചെയർപേഴ്സണ്‍ പി. സത്യയുടെ അദ്ധ്യക്ഷതയിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്മടത്തിനാട്ട്  രാജൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ  സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍ ബി. സുഷമ, പഞ്ചായത്തംഗങ്ങാളായ വി. കൃഷ്ണൻ, കെ.ഗംഗാധരൻ, കെ.ശോഭന, എം.കമലം, പി.വി.ലക്ഷ്മി, കെ.ശാന്ത, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.ശാന്തമ്മ എന്നിവർ  സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ഭാസ്കരൻ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. ശ്രീകുമാർ ക്ലാസെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. ബിജേഷ് ഭാസ്കരൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ .പി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.


ഡോ. ബിജേഷ് ഭാസ്കരൻ, മെഡിക്കൽ ഓഫീസർ 

പി. സത്യ,  ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ 

മടത്തിനാട്ട് രാജൻ , വൈസ് പ്രസിഡണ്ട് , മടിക്കൈ ഗ്രാമപഞ്ചായത്ത്‌ 

കെ.ശോഭന, ഒന്നാം വാർഡ്‌ മെമ്പർ 

സദസ്