Saturday, June 22, 2013

പുകയില വിരുദ്ധ മാസാചരണം  - ബോധവൽക്കരണ സെമിനാർ  സംഘടിപ്പിച്ചു 

                 മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെയും മടിക്കൈ അമ്പലത്തുകര ഗവ. ഹയർസെക്കണ്ടറി സ്കൂളിന്‍റെയും സംയുക്താഭിമുഖ്യത്തിൽ പുകയില വിരുദ്ധ  ബോധവൽക്കരണ സെമിനാർ  സംഘടിപ്പിച്ചു. മടിക്കൈ അമ്പലത്തുകര ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി മടിക്കൈ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ്‌ മെമ്പർ കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ബീന ജോസ് അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.ശ്രീകുമാർ ക്ലാസെടുത്തു. സി.സ്മൃതിയാഞ്ജലി സ്വാഗതവും എം.കെ.റിസ്വൽ നന്ദിയും പറഞ്ഞു.

അധ്യക്ഷ പ്രസംഗം - ബീന ജോസ്, പ്രിൻസിപ്പാൾ 

ഉദ്ഘാടനം - കെ. ഗംഗാധരൻ, വാർഡ്‌  മെമ്പർ 


സദസ്സ് 

സദസ്സ് 


Friday, May 3, 2013

സമഗ്രാരോഗ്യ പദ്ധതി - പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു 


                ഊർജിത പകർച്ച വ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായുള്ള മടിക്കൈ ഗ്രാമപഞ്ചായത്ത്തല ശിൽപശാല  മെയ് 2ന് മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ്  കമ്മിറ്റി ചെയർപേഴ്സണ്‍ പി. സത്യയുടെ അദ്ധ്യക്ഷതയിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്മടത്തിനാട്ട്  രാജൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ  സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍ ബി. സുഷമ, പഞ്ചായത്തംഗങ്ങാളായ വി. കൃഷ്ണൻ, കെ.ഗംഗാധരൻ, കെ.ശോഭന, എം.കമലം, പി.വി.ലക്ഷ്മി, കെ.ശാന്ത, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.ശാന്തമ്മ എന്നിവർ  സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ഭാസ്കരൻ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. ശ്രീകുമാർ ക്ലാസെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. ബിജേഷ് ഭാസ്കരൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ .പി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.


ഡോ. ബിജേഷ് ഭാസ്കരൻ, മെഡിക്കൽ ഓഫീസർ 

പി. സത്യ,  ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ 

മടത്തിനാട്ട് രാജൻ , വൈസ് പ്രസിഡണ്ട് , മടിക്കൈ ഗ്രാമപഞ്ചായത്ത്‌ 

കെ.ശോഭന, ഒന്നാം വാർഡ്‌ മെമ്പർ 

സദസ് 




Thursday, March 14, 2013

ദേശീയ സമൂഹ മന്ത് രോഗ നിവാരണ പക്ഷാചരണത്തിനു തുടക്കമായി 

                മാര്‍ച്ച് 12 മുതല്‍ 25 വരെ നടക്കുന്ന ദേശീയ സമൂഹ മന്ത് രോഗ നിവാരണ ചികിത്സാ പരിപാടിക്ക് മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം തലത്തില്‍ തുടക്കമായി. പഞ്ചായത്ത് തലത്തിലും വിവിധ വാര്‍ഡ്‌, കുടുംബക്ഷേമ ഉപകേന്ദ്രം തലത്തിലും ഉദ്ഘാടന പരിപാടികളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. പഞ്ചായത്തിനെ മൂന്നു ഭാഗങ്ങളായി തിരിച്ച് സ്ഥാപനങ്ങള്‍, ഓഫീസുകള്‍, തൊഴില്‍ശാലകള്‍, കച്ചവട സ്ഥാപനങ്ങള്‍, കവലകള്‍ എന്നിവ കേന്ദ്രീകരിച്ച് മൊബൈല്‍ ബൂത്തുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. ഗൃഹ സന്ദര്‍ശനവും തുടര്‍ സന്ദര്‍ശനങ്ങളും നടന്നു വരുന്നു. 
           പഞ്ചായത്ത് തല ഉദ്ഘാടനം മേക്കാട്ട് കുടുംബശ്രീ സി. ഡി. എസ്. ഹാളിൽ നടന്ന ചടങ്ങിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത നിർവഹിച്ചു. സി. ഡി. എസ്. ചെയർപേഴ്സണ്‍ കെ. സാവിത്രി അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ. ശ്രീകുമാർ, എം. റജികുമാർ, ജെ. പി. എച്ച്. എൻ. കാർത്ത്യായണി. എം എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. ഭാസ്കരൻ സ്വാഗതവും ജെ. പി. എച്ച്. എൻ. യെശോദ. എം. നന്ദിയും പറഞ്ഞു. 


പഞ്ചായത്ത് തല ഉദ്ഘാടനം - എസ് . പ്രീത, പ്രസിഡണ്ട് , മടിക്കൈ ഗ്രാമ പഞ്ചായത്ത് 


ഒന്നാം വാര്‍ഡ്‌ തല ഉദ്ഘാടനം - കെ. ശോഭന, വാര്‍ഡ്‌  മെമ്പര്‍ 


പതിനഞ്ചാം വാര്‍ഡ്‌ തല ഉദ്ഘാടനം - കെ. ഗംഗാധരന്‍, വാര്‍ഡ്‌ മെമ്പര്‍ 

മൊബൈൽ ബൂത്ത്‌ -  അമ്പലത്തുകര 

ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ഗുളിക വിതരണം - അമ്പലത്തുകര 

ഗുളിക വിതരണം - ഖാദി ഭവൻ  - അമ്പലത്തുകര 



ദേശീയ മന്ത് രോഗ നിവാരണ സമൂഹ ചികിത്സാ പരിപാടി - വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു 

                      മാര്‍ച്ച് 12 മുതല്‍ 25 വരെ നടക്കുന്ന ദേശീയ മന്ത് രോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിയുടെ ഭാഗമായി മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം തല വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. മടിക്കൈ കുടുംബശ്രീ സി. ഡി. എസ്. ഹാളില്‍ നടന്ന പരിപാടി മടിക്കൈ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം പി. ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ. ഗംഗാധരന്‍, പി. ലക്ഷ്മി, കെ. നളിനി എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജേഷ് ഭാസ്കരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ഭാസ്കരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. ശ്രീകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. പബ്ലിക് ഹെല്‍ത്ത് നഴ്സ് എം. പി. ശ്രീമണി സ്വാഗതവും  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍. പി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. 

അദ്ധ്യക്ഷ പ്രസംഗം  - പി. ഗോപാലകൃഷ്ണന്‍, വാര്‍ഡംഗം 

        ഉദ്ഘാടനം -  പി. നാരായണന്‍,  ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍,  മടിക്കൈ ഗ്രാമ പഞ്ചായത്ത്

ക്ലാസ്  - ഡോ. ബിജേഷ് ഭാസ്കരന്‍,മെഡിക്കല്‍ ഓഫീസര്‍


ക്ലാസ്  -കെ. ഭാസ്കരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 


സദസ് 

Sunday, February 24, 2013

പള്‍സ്  പോളിയോ ഇമ്മ്യൂണൈസേഷന്‍  - ജില്ലാ തല ഉദ്ഘാടനം

           പള്‍സ്  പോളിയോ പ്രതിരോധ പരിപാടിയുടെ കാസറഗോഡ്  ജില്ലാതല ഉദ്ഘാടനം 2013 ഫെബ്രുവരി 24 ന് മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ഒരു കുഞ്ഞിന്‌ തുള്ളി മരുന്ന് നല്‍കിക്കൊണ്ട് ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. സുജാത നിര്‍വ്വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എസ്. പ്രീത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.  പി. ഗോപിനാഥന്‍ പള്‍സ് പോളിയോ ദിന സന്ദേശം നല്‌കി. ജില്ലാ ആര്‍. സി. എച്ച്. ഓഫീസര്‍ ഡോ. എ. മുരളീധര നല്ലൂരായ മുഖ്യാതിഥിയായിരുന്നു. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡണ്ട് മടത്തിനാട്ട് രാജന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ പി. സത്യ, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ കെ.വി. സുഷമ, പഞ്ചായത്തംഗങ്ങളായ വി. കൃഷ്ണന്‍, കെ. ശോഭന, എ. വി. ബാലകൃഷ്ണന്‍, സംസ്ഥാന ആരോഗ്യവകുപ്പ് നിരീക്ഷകന്‍ സി. ദുരൈരാജ്, ടെക്നിക്കല്‍ അസിസ്റ്റന്‍റ്  എം. ശശീധരന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വിന്‍സെന്‍റ്  ജോണ്‍, മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രം  മെഡിക്കല്‍ ഓഫീസര്‍ ഡോ . ബിജേഷ് ഭാസ്കരന്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് എം. പി. ശ്രീമണി എന്നിവര്‍ സംസാരിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം. രാമചന്ദ്ര സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ഭാസ്കരന്‍ നന്ദിയും പറഞ്ഞു.


ഉത്സവാന്തരീക്ഷം - മടിക്കൈ  പ്രാഥമികാരോഗ്യകേന്ദ്രം 

ജില്ലാ തല ഉദ്ഘാടനം - കെ. സുജാത ,  ചെയര്‍പേഴ്സണ്‍,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത് 


എസ്. പ്രീത, പ്രസിഡണ്ട്,  മടിക്കൈ ഗ്രാമ പഞ്ചായത്ത് 



കെ. സുജാത ,  ചെയര്‍പേഴ്സണ്‍,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി,

ജില്ലാ പഞ്ചായത്ത് 

 ഡോ.പി. ഗോപിനാഥന്‍,   ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)


 ഡോ. എ. മുരളീധര നല്ലൂരായ, ജില്ലാ ആര്‍. സി. എച്ച്. ഓഫീസര്‍ 



മടത്തിനാട്ട് രാജന്‍, വൈസ്  പ്രസിഡണ്ട്, മടിക്കൈ ഗ്രാമ പഞ്ചായത്ത് 



കെ. ശോഭന, ഒന്നാം വാര്‍ഡ്‌ മെമ്പര്‍ ,  മടിക്കൈ ഗ്രാമ പഞ്ചായത്ത് 

വി. കൃഷ്ണന്‍, നാലാം വാര്‍ഡ്‌ മെമ്പര്‍ ,  മടിക്കൈ ഗ്രാമ പഞ്ചായത്ത് 

ഡോ. ബിജേഷ് ഭാസ്കരന്‍, മെഡിക്കല്‍ ഓഫീസര്‍,  പ്രാഥമികാരോഗ്യകേന്ദ്രം, മടിക്കൈ 

 എം. രാമചന്ദ്ര, ജില്ലാ മാസ് മീഡിയ ഓഫീസര്‍ 


കെ. ഭാസ്കരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,  പ്രാഥമികാരോഗ്യകേന്ദ്രം, മടിക്കൈ



പള്‍സ്  പോളിയോ ഇമ്മ്യൂണൈസേഷന്‍ 2013   - 

ചില മടിക്കൈ കാഴ്ചകള്‍ ...... 

പള്‍സ്  പോളിയോ ബൂത്ത്  - പ്രാഥമികാരോഗ്യകേന്ദ്രം, മടിക്കൈ

ട്രാന്‍സിറ്റ് ബൂത്ത് - നന്ദാപുരം  ക്ഷേത്രം 


ട്രാന്‍സിറ്റ് ബൂത്ത് - നന്ദാപുരം  ക്ഷേത്രം 



ബോധവല്‍ക്കരണ പാവ -  കുടുംബ ക്ഷേമ ഉപകേന്ദ്രം, കാലിച്ചാം പൊതി 

 






അറിവും ചിന്തയും പകര്‍ന്ന്‍ നൃത്തശില്‍പം


     പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച്  ജില്ലാ ആരോഗ്യവകുപ്പിന്‍റെയും മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ നൃത്തശില്പം ശ്രദ്ധേയമായി. ആരോഗ്യവകുപ്പിന് വേണ്ടി പയ്യോളി നൃത്താഞ്ജലി സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍റ് ഡ്രാമ ആണ് പള്‍സ് പോളിയോ, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി നൃത്തശില്പം അവതരിപ്പിച്ചത്.

നൃത്ത ശില്പത്തില്‍ നിന്ന് 


നൃത്ത ശില്പത്തില്‍ നിന്ന് 


നൃത്ത ശില്പത്തില്‍ നിന്ന് 


നൃത്ത ശില്പത്തില്‍ നിന്ന് 


സദസ് 


Sunday, January 20, 2013

പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ - 2013 - പഞ്ചായത്ത് തല  ഉദ്ഘാടനം 

             പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ മടിക്കൈ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം 2013 ജനുവരി 20ന് മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍  മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജേഷ് ഭാസ്കരന്‍, ഡിസ്ട്രിക്റ്റ് പബ്ലിക് ഹെല്‍ത്ത് നഴ്സ് ഇ.സി.ത്രേസ്യാമ്മ, ഹെല്‍ത്ത് ഇസ്പെക്ടര്‍ കെ.ഭാസ്കരന്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് എം.പി.ശ്രീമണി , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എന്‍.പി.ബാലകൃഷ്ണന്‍, എ.ശ്രീകുമാര്‍, കെ.രാജേഷ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ബി.രജനി എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്തിന്‍റെ  വിവിധ ഭാഗങ്ങളിലായി പ്രത്യേകം സജ്ജീകരിച്ച 14 പള്‍സ് പോളിയോ ബൂത്തുകളിലൂടെ  അഞ്ച് വയസില്‍ താഴെയുള്ള 1628 കുഞ്ഞുങ്ങള്‍ക്ക് ആദ്യദിനം പോളിയോ തുള്ളി മരുന്ന് നല്‍കി.

പഞ്ചായത്ത് തല ഉദ്ഘാടനം - എസ് .പ്രീത, പ്രസിഡണ്ട്, 
മടിക്കൈ ഗ്രാമപഞ്ചായത്ത് 

 ഡോ. ബിജേഷ് ഭാസ്കരന്‍, മെഡിക്കല്‍ ഓഫീസര്‍ 

 ഇ.സി.ത്രേസ്യാമ്മ, ഡിസ്ട്രിക്റ്റ് പബ്ലിക് ഹെല്‍ത്ത് നഴ്സ്

 എം.പി.ശ്രീമണി,  പബ്ലിക് ഹെല്‍ത്ത് നഴ്സ് 

Monday, January 14, 2013

"പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധം" - പ്രശ്നോത്തരി സംഘടിപ്പിച്ചു. 

          മടിക്കൈ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ്‌ ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ "പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധം" - പ്രശ്നോത്തരി സംഘടിപ്പിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം വാഴക്കോട് ഗവ. എല്‍.. പി.സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി.സുഷമ, ഒന്നാം വാര്‍ഡ്‌ മെമ്പര്‍ കെ.ശോഭന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.ശ്രീകുമാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഡി.സ്വപ്ന, വാര്‍ഡ്‌ വികസന സമിതി കണ്‍വീനര്‍ ശങ്കരന്‍ വാഴക്കോട് എന്നിവര്‍ പ്രസംഗിച്ചു. 

 പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധം - പ്രശ്നോത്തരി  - സമ്മാനദാനം 

 പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധം - പ്രശ്നോത്തരി  - സമ്മാനദാനം 

 പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധം - പ്രശ്നോത്തരി  - സമ്മാനദാനം 

Wednesday, December 26, 2012

പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ - വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു 


                    2013 ജനുവരി 20, ഫെബ്രുവരി 24 തീയ്യതികളില്‍ നടത്തപ്പെടുന്ന പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ പരിപാടിയുടെ ഭാഗമായി വളണ്ടിയര്‍മാര്‍ക്കുള്ള മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രം തല  പരിശീലന പരിപാടി സംഘടിപ്പിച്ചു. 2012 ഡിസംബര്‍ 26 ന് മടിക്കൈ പി.എച്ച്.സി.കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടി മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജേഷ് ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ഭാസ്കരന്‍ ക്ലാസെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.ശ്രീകുമാര്‍ സ്വാഗതവും പബ്ലിക് ഹെല്‍ത്ത് നഴ്സ് എം.പി.ശ്രീമണി നന്ദിയും പറഞ്ഞു.
ഡോ. ബിജേഷ് ഭാസ്കരന്‍, മെഡിക്കല്‍ ഓഫീസര്‍ 

എസ് .പ്രീത,  പ്രസിഡണ്ട്, മടിക്കൈ ഗ്രാമ പഞ്ചായത്ത്

 കെ.ഭാസ്കരന്‍,  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍

സദസ്