Madikai- A Brief Note

മടിക്കൈ - ചരിത്രം                      

 പഴയ ദക്ഷിണ കര്‍ണാടക ജില്ലയില്‍പ്പെട്ട കാസര്‍ഗോഡ് താലൂക്കിലെ ദേശീയ പ്രസ്ഥാനത്തിന്‍റെയും കര്‍ഷക പ്രസ്ഥാനത്തിന്‍റെയും കളിത്തൊട്ടിലാണ് മടിക്കൈ. പ്രകൃതി സൗന്ദര്യം കനിഞ്ഞരുളിയ, വികസന സാധ്യതകളേറെയുള്ള, കുന്നും മലകളും കാടും കാട്ടരുവികളും നിറഞ്ഞ, ഗ്രാമമാണ്   മടിക്കൈ. ദേശീയ പ്രസ്ഥാനത്തിലും കര്‍ഷക പോരാട്ടങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ച വലിയ ഒരു ചരിത്ര പശ്ചാത്തലം ഈ ഗ്രാമത്തിനുണ്ട്. ഗ്രാമസമ്പത്തിന്‍റെ   വലുപ്പം അറിഞ്ഞുള്ള ഫ്യൂഡല്‍ വ്യവസ്ഥയുടെ തിക്തഫലം പണ്ടുമുതലേ അനുഭവിച്ചവരായിരുന്നു മടിക്കൈയിലെ ജനങ്ങള്‍. മടിക്കൈയുടെ പേരുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട്. പണ്ടുകാലംമുതല്‍ക്ക് തന്നെ  ഈ പഞ്ചായത്തിലെ എരിക്കുളത്ത് വലിയതോതില്‍ മണ്‍പാത്ര നിര്‍മ്മാണം ഉണ്ടായിരുന്നു. മണ്‍പാത്രം എന്ന് അര്‍ഥമാക്കുന്ന 'മട്ക്ക' എന്ന കര്‍ണാടക ഭാഷാ പദത്തില്‍ നിന്നാണ് 'മടിക്കൈ' എന്ന പേര് ഉണ്ടായതെന്നാണ് പൊതുവെ അംഗീകരിച്ചിരിക്കുന്നത്.  നിലവില്‍  ഹൊസ്ദുര്‍ഗ് താലൂക്കിന്‍റെ  ഭാഗമായ  മടിക്കൈയുമായി   കാഞ്ഞങ്ങാട്, നീലേശ്വരം നഗരസകളും , അജാനൂര്‍ , കിനാനൂര്‍ കരിന്തളം ,കോടോം ബേളൂര്‍ , പുല്ലൂര്‍ പെരിയ  ഗ്രാമ പഞ്ചായത്തുകളുംഅതിര്‍ത്തി പങ്കിടുന്നു. 
  

2 comments:

  1. pl add more details from madikkai history book"nerippu" if possible

    ReplyDelete
  2. എല്ലാ ആശംസകളും നേരുന്നു ....

    ReplyDelete