Wednesday, December 26, 2012

പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ - വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു 


                    2013 ജനുവരി 20, ഫെബ്രുവരി 24 തീയ്യതികളില്‍ നടത്തപ്പെടുന്ന പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ പരിപാടിയുടെ ഭാഗമായി വളണ്ടിയര്‍മാര്‍ക്കുള്ള മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രം തല  പരിശീലന പരിപാടി സംഘടിപ്പിച്ചു. 2012 ഡിസംബര്‍ 26 ന് മടിക്കൈ പി.എച്ച്.സി.കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടി മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജേഷ് ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ഭാസ്കരന്‍ ക്ലാസെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.ശ്രീകുമാര്‍ സ്വാഗതവും പബ്ലിക് ഹെല്‍ത്ത് നഴ്സ് എം.പി.ശ്രീമണി നന്ദിയും പറഞ്ഞു.
ഡോ. ബിജേഷ് ഭാസ്കരന്‍, മെഡിക്കല്‍ ഓഫീസര്‍ 

എസ് .പ്രീത,  പ്രസിഡണ്ട്, മടിക്കൈ ഗ്രാമ പഞ്ചായത്ത്

 കെ.ഭാസ്കരന്‍,  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍

സദസ് 

Monday, October 1, 2012


"സാംക്രമിക രോഗങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ" സംഘടിപ്പിച്ചു 

                     മടിക്കൈ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ്‌ ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ "സാംക്രമിക രോഗങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ" സംഘടിപ്പിച്ചു. വാഴക്കോട് ഗവ. എല്‍.പി.സ്കൂളില്‍ വെച്ച് നടന്ന പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ മെമ്പര്‍ കെ.ശോഭന അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഇ. മോഹനന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍, വാര്‍ഡ്‌ വികസന സമിതി കണ്‍വീനര്‍ ശങ്കരന്‍ വാഴക്കോട്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ. സാവിത്രി, ടി.വി. ശോഭന, വേലായുധന്‍ കൊടവലം എന്നിവര്‍ പ്രസംഗിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. ശ്രീകുമാര്‍ സ്വാഗതവും സി.ഡി.എസ് മെമ്പര്‍ പി.ഗിരിജ നന്ദിയും പറഞ്ഞു. കുടുംബശ്രീ, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ആരോഗ്യ വളണ്ടിയര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. 

 

അദ്ധ്യക്ഷ പ്രസംഗം - കെ.ശോഭന, വാര്‍ഡ്‌ മെമ്പര്‍ 


ഉദ്ഘാടനം - എസ്. പ്രീത, പ്രസിഡണ്ട്, മടിക്കൈ  ഗ്രാമ പഞ്ചായത്ത് 


എസ്. പ്രീത, പ്രസിഡണ്ട്, മടിക്കൈ  ഗ്രാമ പഞ്ചായത്ത് 


                                          മുഖ്യാതിഥി - ഡോ. ഇ.മോഹനന്‍,  ഡെപ്യൂട്ടി ഡി.എം. ഒ .


സദസ്സ് 


"പകര്‍ച്ചവ്യാധികള്‍ക്കെതിരെ  പ്രതിരോധം " പ്രകാശനം ചെയ്തു 

                        പകര്‍ച്ചവ്യാധി നിയന്ത്രണവും ബോധവല്‍ക്കരണവും ലക്ഷ്യമിട്ട് മടിക്കൈ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ്‌ ആരോഗ്യ ശുചിത്വ സമിതി തയ്യാറാക്കിയ "പകര്‍ച്ചവ്യാധികള്‍ക്കെതിരെ  പ്രതിരോധം " കൈപുസ്തകം പ്രകാശനം ചെയ്തു. വാഴക്കോട് ഗവ. എല്‍. പി. സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഡി എം ഒ .ഡോ. ഇ. മോഹനന് ആദ്യ പ്രതി നല്‍കി മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

"പകര്‍ച്ചവ്യാധികള്‍ക്കെതിരെ  പ്രതിരോധം " പ്രകാശനം




"പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ പൊതുജന പങ്കാളിത്തത്തിന്‍റെ പ്രാധാന്യം" ശില്‍പശാല സംഘടിപ്പിച്ചു

        മടിക്കൈ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ്‌ ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ "പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ പൊതുജന പങ്കാളിത്തത്തിന്‍റെ പ്രാധാന്യം" എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. പരിപാടിയില്‍ ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍ ക്ലാസ്സെടുത്തു.


                             ശില്പശാല -  വി.സുരേശന്‍, ജില്ലാ മലേറിയ ഓഫീസര്‍ 

                      ശില്പശാല -  വി.സുരേശന്‍, ജില്ലാ മലേറിയ ഓഫീസര്‍ 


      

ആര്‍ .സി.എച്ച്. സ്പെഷ്യാലിറ്റി  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 


   ജില്ലാ ആരോഗ്യവകുപ്പിന്‍റെയും മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കീക്കാങ്കോട്ട്  കെ.പി. രൈരു സ്മാരക വായനശാലയില്‍ വെച്ച് ആര്‍ .സി.എച്ച്. സ്പെഷ്യാലിറ്റി  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സ്ത്രീരോഗ, ശിശുരോഗ, ത്വക് രോഗ , ഇ.എന്‍.ടി. വിഭാഗങ്ങളിലായി ജില്ലയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു.


ആര്‍.സി.എച്ച് .മെഡിക്കല്‍ ക്യാമ്പ്, കീക്കാങ്കോട്ട് 

രജിസ്ട്രേഷന്‍ 

ഡോ.മിനി മനോജ്‌ 

ഡോ. അബ്ദുള്ള കെ.പി. 

ഡോ.സപ്ന 

ഡോ.പി.എം.ആശ 

Friday, August 17, 2012


ശുചിത്വ ദിനാചരണം  - അവാര്‍ഡുകള്‍ വിതരണം ചെയ്തു 

      2012 ജൂലൈ 11 ന് നടന്ന മടിക്കൈ ഗ്രാമപഞ്ചായത്ത് തല ശുചിത്വ ദിനാചരണത്തോടനുബന്ധിച്ച്  മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച വാര്‍ഡ്‌ തല ആരോഗ്യശുചിത്വ കമ്മിറ്റി, സ്കൂള്‍, അംഗണ്‍വാടി, കുടുംബശ്രീ എ.ഡി.എസ്. എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ 2012 ആഗസ്ത് 16 ന് മടിക്കൈ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ വെച്ച്  വിതരണം ചെയ്തു. മികച്ച   വാര്‍ഡ്‌ തല ആരോഗ്യശുചിത്വ കമ്മിറ്റിക്കുള്ള അവാര്‍ഡ് ഒന്നാം വാര്‍ഡ്‌ ആരോഗ്യ ശുചിത്വ കമ്മിറ്റിയും സ്കൂളിനുള്ള അവാര്‍ഡ് മലപ്പച്ചേരി ഗവ.എല്‍.പി. സ്കൂളും അംഗണ്‍വാടിക്കുള്ള അവാര്‍ഡ് കാനത്തുമൂല അംഗണ്‍വാടിയും കുടുംബശ്രീ എ.ഡി.എസിനുള്ള അവാര്‍ഡ് ഒന്നാം വാര്‍ഡ്‌ കുടുംബശ്രീ എ.ഡി.എസും ഏറ്റുവാങ്ങി. 

മികച്ച   വാര്‍ഡ്‌ തല ആരോഗ്യ ശുചിത്വ കമ്മിറ്റിക്കുള്ള അവാര്‍ഡ് ഒന്നാം വാര്‍ഡ്‌ ആരോഗ്യ ശുചിത്വ കമ്മിറ്റിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണന്‍  സമ്മാനിക്കുന്നു.


മികച്ച സ്കൂളിനുള്ള അവാര്‍ഡ് മലപ്പച്ചേരി ഗവ.എല്‍.പി. സ്കൂളിന് ഡെപ്യൂട്ടി കലക്ടര്‍ എന്‍. ദേവിദാസ് സമ്മാനിക്കുന്നു 

മികച്ച  അംഗണ്‍വാടിക്കുള്ള അവാര്‍ഡ്   കാനത്തുമൂല അംഗണ്‍വാടിക്ക് ജില്ലാ പ്ളാനിംഗ്  ഓഫീസര്‍ കെ.ജയ സമ്മാനിക്കുന്നു 

മികച്ച കുടുംബശ്രീ എ.ഡി.എസിനുള്ള അവാര്‍ഡ്  ഒന്നാം വാര്‍ഡ്‌  കുടുംബശ്രീ എ.ഡി.എസിന് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.സുജാത സമ്മാനിക്കുന്നു. 



"പകര്‍ച്ചവ്യാധികള്‍ ഇന്നലെ - ഇന്ന്"‍   - ശില്പശാല സംഘടിപ്പിച്ചു  

    പകര്‍ച്ചവ്യാധിനിയന്ത്രണപരിപാടിയുടെ ഭാഗമായി മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ  നേതൃത്വത്തില്‍ "പകര്‍ച്ചവ്യാധികള്‍ ഇന്നലെ - ഇന്ന്"  എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. ജില്ലാ മലേറിയ ഓഫീസര്‍ വി. സുരേശന്‍ ക്ലാസ് കൈകാര്യം ചെയ്തു.


ബോധവല്‍ക്കരണ ക്ലാസ് - വി സുരേശന്‍, ജില്ലാ മലേറിയ ഓഫീസര്‍



Saturday, August 11, 2012

'മടിക്കൈ ഹെല്‍ത്ത് മോഡല്‍' ഉദ്ഘാടനം ചെയ്തു 


     ഒട്ടേറെ സവിശേഷതകളുമായി മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം  തയ്യാറാക്കിയ  'മടിക്കൈ ഹെല്‍ത്ത് മോഡല്‍' ബ്ലോഗ്‌ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.  മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത ഉദ്ഘാടനം നിര്‍വഹിച്ചു.  മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മടത്തിനാട്ട്  രാജന്‍ അധ്യക്ഷത വഹിച്ചു.  മടിക്കൈ ഗ്രാമ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ  പി. സത്യ, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ  കെ.വി സുഷമ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍   പി. നാരായണന്‍, ഒന്നാം വാര്‍ഡ്‌ മെമ്പര്‍ കെ.ശോഭന,  മുന്‍ ഭരണ സമിതി അംഗങ്ങളായ കെ.വി.കുമാരന്‍, കെ.നാരായണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍,  ജില്ലാ മലേറിയ ഓഫീസര്‍ വി. സുരേശന്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ്   എം. ശശീധരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. അഹമ്മദ്‌ ബഷീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ഭാസ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. 
'മടിക്കൈ ഹെല്‍ത്ത് മോഡല്‍'  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത ഉദ്ഘാടനം ചെയ്യുന്നു 

എസ്. പ്രീത,   പ്രസിഡണ്ട്,  മടിക്കൈ ഗ്രാമപഞ്ചായത്ത് 

മടത്തിനാട്ട്  രാജന്‍,   വൈസ് പ്രസിഡണ്ട്,   മടിക്കൈ ഗ്രാമ പഞ്ചായത്ത് 

 പി. സത്യ,   ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ,
  
 മടിക്കൈ ഗ്രാമ പഞ്ചായത്ത് 

ഡോ. അഹമ്മദ്‌ ബഷീര്‍,  മെഡിക്കല്‍ ഓഫീസര്‍, പി.എച്ച് .സി.മടിക്കൈ 


എം. ശശീധരന്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ് 





അറിവിന്‍റെ  നേര്‍ക്കാഴ്ചയായി ഫോട്ടോ എക്സിബിഷന്‍ 
          'മടിക്കൈ ഹെല്‍ത്ത് മോഡല്‍'  ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലാ മാസ് മീഡിയാ  വിഭാഗത്തിന്‍റെയും മടിക്കൈ  പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെയും   സംയുക്താഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി ബോധവല്‍ക്കരണ ഫോട്ടോ എക്സിബിഷന്‍ സംഘടിപ്പിച്ചു. 


ഫോട്ടോ എക്സിബിഷന്‍ 


ഫോട്ടോ എക്സിബിഷന്‍ 


മികച്ച പ്രവര്‍ത്തനത്തിന് അംഗീകാരം  - പുരസ്കാരം വിതരണം ചെയ്തു

         മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയില്‍ ആരോഗ്യ കുടുംബക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ആശ പ്രവര്‍ത്തക  ഉഷയ്ക്ക്  പുരസ്കാരം സമ്മാനിച്ചു. പി.എച്ച്.സി. കോണ്‍ഫറന്‍സ്  ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.വി.കുമാരന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.


മികച്ച പ്രവര്‍ത്തനത്തിനുള്ള സമ്മാനം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.വി.കുമാരനില്‍  നിന്ന്‍ ആശ പ്രവത്തക  ഉഷ സ്വീകരിക്കുന്നു.



Wednesday, August 1, 2012

ഒരു സ്വപ്നം സാക്ഷാത്കരിച്ചതിന്‍റെ  ചാരിതാര്‍ത്ഥ്യത്തിലാണ് ഞങ്ങള്‍ ........ 

കാസര്‍‍ഗോഡ്   ജില്ലയില്‍   ആദ്യമായി ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന് ‍ ‍ സ്വന്തമായി ഒരു ബ്ലോഗ്.....!!!

സംസ്ഥാനത്ത്തന്നെ അപൂര്‍വ്വം   ആരോഗ്യ സ്ഥാപനങ്ങള്‍ക്ക്‌ സ്വന്തമായിട്ടുള്ള ഈ നേട്ടത്തിന്‍റെ  പട്ടികയില്‍  ഞങ്ങളും .........

ഈ ഉദ്യമത്തിന് ‍സഹകരിച്ച  എല്ലാ സുമനസുകള്‍ക്കും ഞങ്ങളുടെ നന്ദി......... 
ശുചിത്വ ദിനാചരണം - ജൂലായ് 11, 2012
                 മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെയും ഗ്രാമ പഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ 2012 ജൂലായ് 11ന് മടിക്കൈ ഗ്രാമപഞ്ചായത്തില്‍ ശുചിത്വ ദിനമായി ആചരിച്ചു. പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം അമ്പലത്തുകരയില്‍ വെച്ച് ജില്ലാപഞ്ചായത്ത്പ്രസിഡണ്ട് അഡ്വ.പി.പി.ശ്യാമളാദേവി  നിര്‍വഹിച്ചു.  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  മടത്തിനാട്ട് രാജന്‍ അദ്ധ്യക്ഷത വഹിച്ചു.അന്നേ ദിവസം പഞ്ചായത്തിലെ 15വാര്‍ഡുകളിലും പൊതുസ്ഥലങ്ങള്‍,സ്കൂളുകള്‍,അംഗണ്‍വാടികള്‍,ആരോഗ്യസ്ഥാപനങ്ങള്‍,മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍,വ്യാപാരസ്ഥാപനങ്ങള്‍ ,കവലകള്‍ എന്നിവ   കേന്ദ്രീകരിച്ച് ശുചീകരണ,ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.  പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗണ്‍വാടി ജീവനക്കാര്‍,  തൊഴിലുറപ്പ് തൊഴിലാളികള്‍,   സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളില്‍ ‍പങ്കെടുത്തു.


ശുചിത്വ ദിനാചരണം-  പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാപഞ്ചായത്ത്പ്രസിഡണ്ട് അഡ്വ.പി.പി.ശ്യാമളാദേവി നിര്‍വ്വഹിക്കുന്നു 


പഞ്ചായത്ത്തല ഉദ്ഘാടനം  - അഡ്വ.പി.പി.ശ്യാമളാദേവി,  ജില്ലാപഞ്ചായത്ത്പ്രസിഡണ്ട്

മടത്തിനാട്ട് രാജന്‍, ‍  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് 

ഡോ. അഹമ്മദ് ബഷീര്‍, മെഡിക്കല്‍ ഓഫീസര്‍ 

യമുനാ രാഘവന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് 

സദസ്സ് 

സദസ്സ്



ചാളക്കടവ് അഗതി മന്ദിരത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 

വാര്‍ഡ്‌ തല ഉദ്ഘാടനം  - വാര്‍ഡ്‌ 13


മടിക്കൈഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍   നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 

മടിക്കൈ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയില്‍   നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 

ഒന്നാം വാര്‍ഡില്‍ ‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ്‌ മെമ്പര്‍ കെ.ശോഭന ഉദ്ഘാടനം ചെയ്യുന്നു 
വിദ്യാലയാരോഗ്യ പരിപാടി -
കുടിവെള്ളത്തിന്‍റെഗുണമേന്മാ പരിശോധനാ പരിപാടി
                   വിദ്യാലയാരോഗ്യ പരിപാടിയുടെ ഭാഗമായി മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെനേതൃത്വത്തില്‍ മടിക്കൈ ഗ്രാമ പഞ്ചായ ത്തിലെ 10 സ്കൂളുകളില്‍  കുടിവെള്ളത്തിന്‍റെ ഗുണമേന്മാ പരിശോധനാ പരിപാടി സംഘടിപ്പിച്ചു. 2012 ജൂലായ് 20ന് നടന്ന പരിപാടിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ഭാസ്കരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജയന്‍.വി, ശ്രീകുമാര്‍.എ, റജികുമാര്‍.എം, ബൈജു.സി.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
             ജി.യു.പി.സ്കൂള്‍, ആലംപാടി, മടിക്കൈ.

ജി.എല്‍.പി.സ്കൂള്‍, വാഴക്കോട് , കോട്ടപ്പാറ
ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ 
       ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍  കാഞ്ഞങ്ങാട് എം.ഡി. എക്സ്. ലാബിന്‍റെ സഹകരണത്തോടെ 2012 ജൂണ്‍  മാസം 28 മുതല്‍   ജൂലായ്‌ 21 വരെ വിവിധ തീയ്യതികളിലായി   മടിക്കൈ ഗ്രാമ പഞ്ചായത്തിലെ പൂത്തക്കാല്‍, മുണ്ടോട്ട്, കോട്ടപ്പാറ, ബങ്കളം, എരിക്കുളം, കാലിച്ചാംപൊതി, കാഞ്ഞിരപ്പൊയില്‍  എന്നീ സ്ഥലങ്ങളില്‍ ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.     
ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ്  - കോട്ടപ്പാറ 

ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് - കോട്ടപ്പാറ

ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് - മുണ്ടോട്ട്


ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് - മുണ്ടോട്ട് 



ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് - പൂത്തക്കാല്‍ 

ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് - കാഞ്ഞിരപ്പൊയില്‍   

ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് - കാഞ്ഞിരപ്പൊയില്‍